Connect with us

Kerala

റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തലക്കു പരുക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍  | ചാലക്കുടിയില്‍ വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സെയ്ത് (68) ആണ് മരിച്ചത്. ചാലക്കുടി ആനമല ജംക്ഷനില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്കു പരുക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഈ ഭാഗത്ത് ഇവര്‍ മദ്യപിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹത്തൊടൊപ്പം ഒന്നിച്ചു മദ്യപിച്ചവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണോ അതോ കാലു തെറ്റി വീണ് തലക്ക് പരിക്കേറ്റതാണോ എന്നും പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്‌

Latest