burn death
കോഴിക്കോട് റിട്ട. പോലീസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട് | നഗരത്തില്‍ റോഡരികില്‍ റിട്ട. പോലീസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴത്ത് റോഡരികിലാണ് ഇവിടെതന്നെയുള്ള ജസ്റ്റിന്‍ ജേക്കബ്(72) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ 2.15 ഓടെ റോഡിന് സമീപത്തുകൂടെ കടന്നുപോയ യാത്രക്കാരനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം തിരിച്ചറിഞ്ഞു.
---- facebook comment plugin here -----