Connect with us

Kerala

കൊച്ചിയിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി; നഷ്ടമായത് 90 ലക്ഷം രൂപ

ആദിത്യ ബിര്‍ള ഇക്വിറ്റി ലേര്‍ണിംഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത ശേഷമാണ് പണം തട്ടിയത്

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ വീണ്ടും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. ഇത്തവണ വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് കുടുങ്ങിയത്. ശശിധരന്‍ നമ്പ്യാരില്‍ നിന്ന് ഓണ്‍ലൈനായി 90 ലക്ഷം രൂപ തട്ടിയെടുത്തു.

ഷെയര്‍ മാര്‍ക്കറ്റിംഗിന്റെ പേരിലായിരുന്നു തട്ടിപ്പ്. അയന ജോസഫ്, വര്‍ഷ സിംഗ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഡിസംബറിലാണ് തട്ടിപ്പ് നടന്നത്. അമിതമായ ലാഭവിഹിതമാണ് പ്രതികള്‍ വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ജഡ്ജിയെ ഇവര്‍ ആദിത്യ ബിര്‍ള ഇക്വിറ്റി ലേര്‍ണിംഗിന്റെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. പിന്നീടാണ് പണം തട്ടിയത്.

സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest