Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം;റിട്ട റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിനതടവ്

തടവ് ശിക്ഷ കൂടാതെ പ്രതി 4,50,000 രൂപ പിഴയും അടക്കണം.

Published

|

Last Updated

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ റിട്ട റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിന തടവ്. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ സുരേന്ദ്രനെയാണ് ശിക്ഷിച്ചത്.

അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.തടവ് ശിക്ഷ കൂടാതെ പ്രതി 4,50,000 രൂപ പിഴയും അടക്കണം.

പ്രതിയുടെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയതായിരുന്നു 11കാരികളായ കുട്ടികള്‍.തുടര്‍ന്ന് പെണ്‍കുട്ടികളെ വീട്ടില്‍വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.കൊടുമണ്‍ എസ്എച്ച്ഒ മഹേഷ് കുമാറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest