Kerala
ആലുവയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരിച്ചു
ആലുവ തുരുത്ത് വാക്കല്‍ വീട്ടില്‍ ഷേര്‍ളിയാണ് മരിച്ചത്.
കൊച്ചി|ആലുവയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരിച്ചു. ആലുവ തുരുത്ത് വാക്കല്‍ വീട്ടില്‍ ഷേര്‍ളിയാണ് (64) മരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍31 ന് രാത്രി പാതിരാ കുര്‍ബാനയ്ക്കായി സഹോദരനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആലുവ മാര്‍വര്‍ കവലയില്‍ വച്ച് കാറിടിക്കുകയായിരുന്നു. കാര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഷേര്‍ളി മേപ്പാടി ജി എച്ച് എസ് എസില്‍ ഹെഡ്മിസ്ട്രസായിരുന്നു.
---- facebook comment plugin here -----