Connect with us

woman killed

കാണാതായ സ്ത്രീയെ കൊന്നു ചുരത്തില്‍ തള്ളിയതായി വെളിപ്പെടുത്തല്‍; മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍ നാടുകാണി ചുരത്തിലാണു മൃതദേഹം ഉപേക്ഷിച്ചത്

Published

|

Last Updated

കോഴിക്കോട് | കാണാതായ സ്ത്രീയെ കൊന്നു ചുരത്തില്‍ തള്ളിയതായി വെളിപ്പെടുത്തലിനെ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ(57) ആണ് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെ പുരുഷ സുഹൃത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു പോലീസ് തിരച്ചില്‍ നടത്തിയത്.
സംഭവത്തില്‍ താനൂര്‍ സ്വദേശി സമദ് (52), ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഏഴിനാണു വീട്ടമ്മയായ സൈനബയെ കാണാതായത്. മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന മൊഴിയേ തുടര്‍ന്നാണു കോഴിക്കോട് കസബ പോലീസ് നാടുകാണി ചുരത്തിലെ കൊക്കയില്‍ തിരച്ചില്‍ നടത്തിയ്ത. സൈനബയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി.

സ്വര്‍ണം കളവ് പോയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണു പോലീസ് പറയുന്നത്. സൈനബ സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കാറുണ്ട്. സംഭവം നടക്കുമ്പോള്‍ 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു.

സമദും സഹായി സുലൈമാനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് എഫ് ഐ ആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്താണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു.

ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. സൈനബയെ കാണാതായെന്ന് കാണിച്ച് നേരത്തെ കോഴിക്കോട് കസബ പോലീസിന് പരാതി ലഭിച്ചിരുന്നു.

 

 

Latest