parliment
പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തല്‍; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം
എം പിമാരായ എളമരം കരീമും ബിനോയ് വിശ്വവും നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി | ഇസ്രഈല്‍ ചാരസോഫ്‌റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍ പുറത്ത് വന്ന സാഹചര്യത്തില്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എം പിമാരായ എളമരം കരീമും ബിനോയ് വിശ്വവും നോട്ടീസ് നല്‍കി.
2017ലെ മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തിന് പിന്നാലെ രാജ്യം പെഗാസസ് വാങ്ങി എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍. പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് ആ വര്‍ഷത്തെ ബജറ്റില്‍ പത്ത് മടങ്ങിലേറെ അധികം ബജറ്റ് തുക വകയിരുത്തിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നടപടി.
രാജ്യസഭയില്‍ സി പി ഐയുടെ സഭാ നേതാവാണ് ബിനോയ് വിശ്വം. സി പി എമ്മിന്റെ സഭാകക്ഷി നേതാവാണ് എളമരം കരീം. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.