Connect with us

ബഹ്റൈനില്‍ കഴിയുന്ന യുവതിക്ക് മലയാളത്തില്‍ വിലാസമെഴുതി കത്തയച്ച് റവന്യൂ വകുപ്പ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പാണ് ഇങ്ങനെ അയച്ചത്.

ബഹ്റൈനിലെ മനാമയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനി സുരഭിക്കാണു കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന് മലയാളത്തില്‍ വിലാസമെഴുതി കത്തയച്ചത്.സുരഭിയുടെ ഇനീഷ്യല്‍ പോലുമില്ലാതെ മനാമ, ബഹ്റൈന്‍ എന്നു മലയാളത്തില്‍ വിലാസമെഴുതിയ കത്തില്‍, പി ബി നമ്പര്‍ എന്നുമാത്രമാണ് ഇംഗ്ലീഷില്‍ ഉള്ളത്.സുരഭി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ലീവ് എടുത്തു ബഹ്റൈനില്‍ കഴിയുകയാണ്. ലീവ് അവസാനിപ്പിച്ചു ജോലിക്ക് ഹാജരാകാത്തതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള കത്താണ് വിദേശത്തേക്ക് മലയാളം വിലാസത്തില്‍ അയച്ചത്.

വീഡിയോ കാണാം

Latest