Connect with us

CAG report Kerala

കേരളത്തില്‍ റവന്യൂ വരുമാനം കൂടി; വരവിന്റെ 19.98 ശതമാനവും പലിശയിലേക്കു പോകുന്നതായി സി എ ജി

കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നു

Published

|

Last Updated

തിരുവനന്തരപുരം | സംസ്ഥാനത്ത് റവന്യൂ വരുമാനം 19.49 ശതമാനം കൂടിയെന്നും എന്നാല്‍ റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാന്‍ വിനിയോഗിക്കേണ്ടിവരുന്നുവെന്നു നിയമസഭയില്‍ സമര്‍പ്പിച്ച 2021- 22 സാമ്പത്തിക വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നു. ബജറ്റിനു പുറത്തെ കടം വാങ്ങല്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇടവരുത്തുന്നതായും കടം കുമിഞ്ഞു കൂടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക സ്രോതസ് നിയമസഭയുടെ നിയന്ത്രണത്തിന് അതീതമായി. പെന്‍ഷന്‍ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Latest