Connect with us

kerala cabinet meet

മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി

പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ച് റവന്യൂ മന്ത്രി കെ രാജൻ. ഭവന നിര്‍മാണ ബോര്‍ഡിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നിർദേശം ചീഫ് സെക്രട്ടറി സർക്കാറിൻ്റെ മുന്നിൽ വെച്ചതാണ് കാരണം. നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും അതിനിവിടെ മന്ത്രിസഭയും മുന്നണിയുമുണ്ടെന്നും മന്ത്രി കെ രാജൻ തുറന്നടിച്ചു.

ബോര്‍ഡിന്റെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയെന്ന നിര്‍ദേശമാണ് ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചത്. ബോർഡ് ഭരണം കൈയാളുന്നത് സി പി ഐയാണ്. പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ സി പി ഐക്ക് അതൃപ്തിയുണ്ട്. ഇതാണ് കെ രാജൻ പ്രകടിപ്പിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

 

Latest