Kerala
റവന്യു മന്ത്രി ഇടപെട്ടു; പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോറസ് ലോറി സമരം അവസാനിച്ചു
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയത്.
പാലക്കാട് | മൂന്ന് ദിവസമായി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോറസ് ലോറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ടോളില്‍ ഇളവ് ആവശ്യപ്പെട്ടാണ് ടോറസ് ലോറി ഉടമകള്‍ സമരത്തിലേക്ക് പോയത്. റവന്യൂ മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയത്.
വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധ സമരം. ടോള്‍ ബൂത്തിന്റെ ഉള്ളിലും ഇരുഭാഗത്തുമായി അഞ്ഞൂറോളം വാഹനങ്ങള്‍ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത്രയും തുക നല്‍കാനാവില്ലെന്ന കാണിച്ചാണ് ടോറസ് ഉടമകള്‍ സമരത്തിലേക്ക് പോയത്.
കഴിഞ്ഞ മാര്‍ച്ച് 9ന് പുലര്‍ച്ചെയാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാരെത്തി ടോള്‍ പിരിവ് തടഞ്ഞതോടെ തല്‍സ്ഥിതി തുടരാമെന്ന് കമ്പനി അറിയിക്കുകയായിരുന്നു