Connect with us

National

ജാതി മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല; മദ്രാസ് ഹൈക്കോടതി

തഹസില്‍ദാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയില്ല.

Published

|

Last Updated

മധുര| വ്യക്തികളുടെ രേഖകളില്‍ ജാതിയും മതവും പരാമര്‍ശിക്കാതെയിരിക്കാമെങ്കിലും ജാതി മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. തഹസില്‍ദാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയില്ല. അത്തരം അനിയന്ത്രിതമായ അധികാരങ്ങള്‍ ഭരണപരമായ അരാജകത്വത്തിനും ഭരണഘടനാ ലംഘനത്തിനും ഇടയാക്കുമെന്നും ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യം പറഞ്ഞു.

ജാതിമത രഹിത സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തരാന്‍ തിരുപ്പത്തൂര്‍ ജില്ലാ കലക്ടറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള താത്പര്യത്തെ കോടതി അഭിനന്ദിച്ചെങ്കിലും നിലവിലെ നിയമപ്രകാരം കോടതിക്ക് അത്തരത്തിലൊരു നിര്‍ദേശം നല്‍കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

02.07.1973 ലെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വ്യക്തികള്‍ക്ക് ജാതിയും മതവും പരാമര്‍ശിക്കാന്‍ വിവേചനാധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിലെയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെയും കോളങ്ങള്‍ പൂരിപ്പിക്കാതെ വിടാന്‍ ഇതുപ്രകാരം ഒരു വ്യക്തിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

 

 

 

Latest