Kerala
സി എം എല്‍ ആറിന് ഖനനാനുമതി നല്‍കാന്‍ വ്യവസായ നയം തിരുത്തി; യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്ന് കുഴല്‍നാടന്‍
2016 ഡിസംബര്‍ 20 മുതല്‍ എല്ലാമാസവും സി എം എല്‍ ആര്‍ വീണാ വിജയനു പണം നല്‍കി. പിണറായി സര്‍ക്കാര്‍ വന്നതിനു പിന്നാലെയാണ് മാസപ്പടി കിട്ടിത്തുടങ്ങിയത്.
തിരുവനന്തപുരം | സി എം എല്‍ ആറിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം തിരുത്തിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. വീണാ വിജയന്‍ പണം വാങ്ങിയെന്നു മാത്രം, യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
2019ല്‍ കരിമണല്‍ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോള്‍ സി എം ആര്‍ എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഇടപെട്ടു. സി എം എല്‍ ആറിന് ഖനനം റദ്ദാക്കിയ ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതിന് രേഖയുണ്ട്.
2016 ഡിസംബര്‍ 20 മുതല്‍ എല്ലാമാസവും സി എം എല്‍ ആര്‍ വീണാ വിജയനു പണം നല്‍കി. പിണറായി സര്‍ക്കാര്‍ വന്നതിനു പിന്നാലെയാണ് മാസപ്പടി കിട്ടിത്തുടങ്ങിയതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.