Connect with us

Uae

അബൂദബിയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതുക്കിയ നയങ്ങള്‍

സ്ഥിരത വളര്‍ത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും സുരക്ഷിതമായ പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യം

Published

|

Last Updated

അബൂദബി|അബൂദബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്) 39 പുതുക്കിയ നയങ്ങള്‍ അവതരിപ്പിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള 27 പുതിയ പോളിസികള്‍ ഉള്‍പ്പെടെയാണിത്. സ്ഥിരത വളര്‍ത്തുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും സുരക്ഷിതമായ പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അഡെക് വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 400ല്‍ അധികം പ്രധാന പങ്കാളികളുമായുള്ള സഹകരണത്തിലാണ് ഇവ നടപ്പാക്കുക. ആഗോളതലത്തില്‍ മത്സരാധിഷ്ഠിത സമൂഹത്തിലേക്ക് സംഭാവന നല്‍കാന്‍ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ തയ്യാറാണെന്ന് ഉറപ്പാക്കുന്നതാണ് നയങ്ങളെന്ന് ചെയര്‍പേഴ്‌സണ്‍ സാറാ മുസല്ലം പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനവും ക്ഷേമവും വര്‍ധിപ്പിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് ഇത് സൃഷ്ടിക്കുന്നു.