Connect with us

Kerala

കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനം: ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടേക്കും

സമിതിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍

Published

|

Last Updated

കൊല്ലം | കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തില്‍ ക്ഷേത്രോപദേശക സമിതി പിരിച്ചുവിടാന്‍ തീരുമാനമായി. സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. വിവാദത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉപദേശക സമിതി പിരിച്ചുവിടുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ വിശദീകരണം തേടി രണ്ട് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് മെമ്മോയും നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനായിരുന്നു കടയ്ക്കല്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. പ്രചാരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ ഇ ഡി വാളില്‍ ഡി വൈ എഫ് ഐയുടെ കൊടിയും സി പി എമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.