Connect with us

Kerala

പഞ്ഞിമിഠായിയില്‍ റോഡമിന്‍; പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

റോഡമിന്‍ അടങ്ങിയ നിരോധിത നിറങ്ങള്‍ ചേര്‍ത്താണ് കരുനാഗപ്പള്ളിയിലെ കേന്ദ്രത്തില്‍ പഞ്ഞിമിഠായി എന്നറിയപ്പെടുന്ന ബോംബെ മിഠായി നിര്‍മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. വില്‍പനക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

Latest