Connect with us

Kerala

റിയാസ് മൗലവി വധക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും, എ ജിയെ ചുമതലപ്പെടുത്തി

വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് നിര്‍ദേശം. സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍ എസ് എസ് ബന്ധം സ്ഥാപിക്കാനായില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍.

Published

|

Last Updated

തിരുവനന്തപുരം | റിയാസ് മൗലവി വധക്കേസില്‍ ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച തുടര്‍ നിയമനടപടികള്‍ക്ക് എ ജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് നിര്‍ദേശം.

ഒത്തുകളി നടന്നിട്ടില്ല; വിശദീകരണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍
കേസില്‍ വിശദീകരണവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തി. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്.

സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍ എസ് എസ് ബന്ധം സ്ഥാപിക്കാനായില്ല. ഒന്നാം പ്രതിയുടെ ഷര്‍ട്ടും ഡി എന്‍ എയും ഒത്തുനോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഡി എന്‍ എ എടുത്തില്ല എന്ന് കോടതി പറഞ്ഞത് അത്ഭുതപ്പെടുത്തുന്നുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Latest