Connect with us

Kerala

ചോറ് ഇവിടെയും കൂറ് അവിടേയും; തൃശൂര്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി എസ് സുനില്‍ കുമാര്‍

ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയര്‍ പ്രവര്‍ത്തിച്ചുവെന്നും വി എസ് സുനില്‍കുമാര്‍

Published

|

Last Updated

തൃശൂര്‍  | തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ അതിരൂക്ഷ വിമര്‍വുമായി സിപിഐ നേതാവും മുന്‍മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപിയില്‍ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂര്‍ മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും വിഎസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയര്‍ പ്രവര്‍ത്തിച്ചുവെന്നും വി എസ് സുനില്‍കുമാര്‍ ആരോപിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചത് തീര്‍ത്തും നിഷ്‌കളങ്കമല്ല. എല്‍ഡിഎഫ് മേയര്‍ ആയിരിക്കുമ്പോള്‍ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തണം. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ട് നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ചു. കേക്ക് കൊടുത്തതില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ തൃശൂര്‍ മേയര്‍ക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്നും അതില്‍ അത്ഭുതമില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു.

---- facebook comment plugin here -----

Latest