Education Notification
റയ്‌സ് യങ് ജീനിയസ് എക്‌സാം വ്യാഴാഴ്ച
ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെ നീറ്റ്/ജെ ഇ ഇ പരിശീലനത്തിനാണ് അവസരം.

നോളജ് സിറ്റി | റെയ്‌സ് കോച്ചിംഗ് സെൻ്ററും മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂളും സംയുക്തമായി നടത്തുന്ന റെയ്‌സ് യാങ് ജീനിയസ് എക്‌സാം ഏപ്രിൽ 24ന് വ്യാഴാഴ്ച നടക്കും. ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയവർക്ക് അവസരം. 2 മണിക്കൂർ കൊണ്ട് 100 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. ഓഫ്‌ലൈനായി മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്‌കൂളിൽ വിദേശത്തുള്ളവർക്ക് ഓൺലൈൻ ആയി പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്.
പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപ സ്‌കോളർഷിപ്പായി നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നീറ്റ്/ജെ ഇ പരിശീലനത്തോടൊപ്പം അലിഫ് ഗ്ലോബൽ സ്‌കൂളിൽ സി ബി എസ് ഇ സീനിയർ സെക്കൻഡറി പ്രോഗ്രാം ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 85901 39736 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് അധികൃതർ അറിയിച്ചു.