Connect with us

Kerala

ബസിനു മുകളിലിരുന്ന് യാത്ര; നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Published

|

Last Updated

പാലക്കാട് | ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. എസ് ആര്‍ ടി, കിങ്സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്. രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍ ടി ഒ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നെന്മാറ വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തത്. ബസിനു മുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

 

Latest