Connect with us

Malappuram

രിഫാഈ ദിനം: കാരുണ്യ ദിനം ജില്ലാതല ഉദ്ഘാടനം നാളെ

മലപ്പുറം സോണിലെ പഴമള്ളൂര്‍ മഅ്ദിനുല്‍ ഉലൂം സുന്നി മദ്‌റസയില്‍ വൈകിട്ട് 6.30നാണ് പരിപാടി. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രിഫാഈ ദിനം കരുണ്യദിനം പരിപാടിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ 13, ബുധന്‍) നടക്കും. മലപ്പുറം സോണിലെ പഴമള്ളൂര്‍ മഅ്ദിനുല്‍ ഉലൂം സുന്നി മദ്‌റസയില്‍ വൈകിട്ട് 6.30നാണ് പരിപാടി. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും.

വൈജ്ഞാനിക സേവനത്തിന്റെയും ആത്മീയ പരിചരണത്തിന്റെയും തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യ, സാന്ത്വന സേവനത്തിന്റെ നിസ്തുല മാതൃക തീര്‍ത്ത ശൈഖ് രിഫാഈ തങ്ങള്‍
ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ആത്മീയതയും സേവന പ്രവര്‍ത്തനങ്ങളും പിന്തുടര്‍ന്ന് അവരുടെ സന്ദേശവും മാതൃകയും ജീവിതത്തില്‍ പകര്‍ത്തലും സമൂഹത്തിന് പകര്‍ന്ന് കൊടുക്കലും ലക്ഷ്യമാക്കിയാണ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി രിഫാഈ ദിനം കാരുണ്യ ദിനമായി ആചരിച്ചു വരുന്നത് .

മറ്റന്നാള്‍ (നവം: 14, വ്യാഴം) ജില്ലയിലെ 1,224 യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് മൗലിദ് ജല്‍സ, അനുസ്മരണം, കാരുണ്യനിധി ശേഖരണം തുടങ്ങിയവ നടക്കും.

 

---- facebook comment plugin here -----

Latest