Connect with us

manmohan singh passed away

വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും പൊൻതൂവൽ

മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം. പിൽക്കാലത്ത് ജനാധിപത്യത്തിന്റെ ശക്തിക്ഷയം തടയുന്നതിൽ ആ നിയമനിർമാണം നിർണായക പങ്ക് വഹിക്കുന്നത് നമ്മൾ അനുഭവിച്ചറിഞ്ഞു.

Published

|

Last Updated

ന്യൂഡൽഹി | മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം. ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം രാജ്യ ചരിത്രത്തിലെ തന്നെ സുപ്രധാന ഈടുവെയ്പ്പാണ്. പിൽക്കാലത്ത് ജനാധിപത്യത്തിന്റെ ശക്തിക്ഷയം തടയുന്നതിൽ ആ നിയമനിർമാണം നിർണായക പങ്ക് വഹിക്കുന്നത് നമ്മൾ അനുഭവിച്ചറിഞ്ഞു.

2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഇന്ത്യൻ പൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കുവാൻ വേണ്ടി മൻമോഹൻ സിംഗ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ മറ്റൊരു സുപ്രധാന നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇത് പ്രകാരം വർഷത്തിൽ ഒരു 100 ദിവസം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രാമീണർക്ക് ഉറപ്പായും തൊഴിൽ നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

2009 ലെ കണക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് പ്രതിദിനം 120 രൂപയാണ് വേതനം. 2013 വേതനനിരക്ക് ഉയർത്തിയിട്ടുണ്ട്, ഓരോ സംസ്ഥാനത്തും വിവിധ നിരക്കുകളായിരിക്കും. കേരളത്തിൽ ഇത് പ്രതിദിനം 346 രൂപയാണ്.

Latest