hema commission
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍
2019 ഡിസംബര്‍ 31 നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
തിരുവനന്തപുരം | സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. 2019 ഡിസംബര്‍ 31 നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിഷനെ നിയമിച്ചത്. മൊഴി നല്‍കിയവരുടെ സ്വകാര്യതാ പ്രശ്‌നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയര്‍ത്തി കാണിച്ചാണ് തുടക്കം മുതല്‍ റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത്.