Connect with us

Kerala

വിവരാവകാശ റിപോര്‍ട്ട് കിട്ടിയില്ല; റോഡില്‍ നിന്ന് പ്രതിഷേധിച്ച് ഐ സി യു പീഡനക്കേസിലെ അതിജീവിത

മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിത ആവശ്യപ്പെട്ടിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സി യു പീഡനക്കേസില്‍ വിവരാവകാശ റിപോര്‍ട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആരോപിച്ച് റോഡില്‍ സമരം നടത്തി അതിജീവിത. മാനാഞ്ചിറയിലാണ് അതിജീവിത റോഡില്‍ നിന്ന് പ്രതിഷേധിച്ചത്. പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിത ആവശ്യപ്പെട്ടിട്ടുള്ളത്. താന്‍ പറഞ്ഞ പല കാര്യങ്ങളും ഡോ. പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.