Connect with us

International

ബംഗ്ലാദേശില്‍ വീണ്ടും കലാപം; പ്രക്ഷോഭകര്‍ പ്രസിഡന്‍റിന്‍റെ വസതി വളഞ്ഞു

രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശില്‍ വീണ്ടും കലാപം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി പ്രക്ഷോഭം. അധികാരത്തില്‍ നിന്ന് പുറത്തായി രാജ്യം വിട്ടിട്ടും ഹസീനക്ക് ഓശാന പാടുന്ന  കൂട്ടാളിയായ പ്രസിഡന്റ് രാജിവെക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഇന്നലെ രാത്രി മുതല്‍ സമരക്കാര്‍ വളഞ്ഞിരിക്കുകയാണ്.

പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കൊട്ടാരം ഉപരോധിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും സമരക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്.

ബംഗ്ലാദേശിന്റെ പതിനാറാം പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീന്‍. 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഷഹാബുദ്ദീന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഹസീനയുടെ കീഴില്‍ 2024, 2018, 2024 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കണ തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോപകാര്‍ മുന്നോട്ടുവെക്കുന്നത്.

ജൂലൈയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച്, രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 8 ന്, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

Latest