Connect with us

Organisation

രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണ്‍: സൈദലവി സഖാഫി ചെയര്‍മാന്‍, മുഹ്‌സിന്‍ വെണ്ണക്കോട് ജനറല്‍ സെക്രട്ടറി

ശഫീഖ് തിരൂര്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി. യൂത്ത് കണ്‍വീന്‍ ഐ സി എഫ് അല്‍ഐന്‍ സെന്‍ട്രല്‍ പ്രസിഡന്റ് മജീദ് സഖാഫി ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അല്‍ഐന്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഐന്‍ സോണ്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു. സോണ്‍ കമ്മിറ്റി ചെയര്‍മാനായി സൈദലവി സഖാഫിയും ജനറല്‍ സെക്രട്ടറിയായി മുഹ്‌സിന്‍ വെണ്ണക്കോടും എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ശഫീഖ് തിരൂരും തിരഞ്ഞെടുക്കപ്പെട്ടു.

സോണിന് കീഴിലെ 37 യൂണിറ്റുകളിലേയും ഏഴ് സെക്ടറുകളിലേയും യൂത്ത് കണ്‍വീനുകള്‍ക്ക് ശേഷമാണ് സോണ്‍ യൂത്ത് കണ്‍വീന്‍ നടന്നത്. സ്വലാഹുദ്ദീന്‍ അംജദി വെളിമുക്ക്, മഹ്മൂദ് കാടാമ്പുഴ (സംഘടന), റിയാസ് കുറ്റൂര്‍, മുബാരിസ് സഖാഫി (മീഡിയ), സൈഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ തെന്നല (ഫിനാന്‍സ്), ആശിഖ് മാട്ടൂല്‍, ഹാഫിസ് അഫ്‌സല്‍ (കലാലയം) സുഹൈല്‍ മുക്കം, ആരിഫ് വേങ്ങര (വിസ്ഡം) എന്നിവരെ ക്ലസ്റ്ററുകളിലെ ഫസ്റ്റ്/പ്രൈം സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ടോപ് ഫൈവ് റസ്റ്റോറന്റ് കണ്‍വന്‍ഷന്‍ ഹാളില്‍ സുഹൈല്‍ നിസാമിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് അല്‍ഐന്‍ സെന്‍ട്രല്‍ പ്രസിഡന്റ് മജീദ് സഖാഫി ഈര്‍പ്പോണ ഉദ്ഘാടനം ചെയ്തു. സൈദ് സഖാഫി, മന്‍സൂര്‍ മഞ്ചേരി (ആര്‍ എസ് സി ഗ്ലോബല്‍ ഇ ബി), റാശിദ് മൂര്‍ക്കനാട് (ആര്‍ എസ് സി നാഷണല്‍ എക്‌സി. സെക്രട്ടറി), നബീല്‍ കണ്ണൂര്‍, സുഹൈല്‍ മാട്ടൂല്‍, ഉമര്‍ അഹ്‌സനി (ആര്‍ എസ് സി നാഷണല്‍ ഇ ബി) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. റിട്ടേണിങ് ഓഫീസര്‍ റഫീഖ് സഖാഫി വെള്ളില (ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍) പുതിയ സോണ്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

സോണ്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ അംഗങ്ങളായി ഫാദില്‍ അഹ്മദ് (പെര്‍ഫക്ടോ), ആസിം അബ്ദു ഇബ്രാഹിം (കോ-പെര്‍ഫക്ടോ), മുഹമ്മദ് നിഹാന്‍ (കള്‍ച്ചര്‍ ഹെറാള്‍ഡ്), അഫ്‌നാന്‍ മുഹമ്മദ് (ടെക്‌നോ ഹെറാള്‍ഡ്) ആബിദ് അന്‍സാര്‍ (സ്‌പോര്‍ട് ഹെറാള്‍ഡ്) എന്നിവരെ നാഷണല്‍ ജനറല്‍ സെക്രട്ടറി ജഅ്ഫര്‍ കണ്ണപുരം പ്രഖ്യാപിച്ചു.

അസ്‌ലം കായത്ത് ഗ്ലാന്‍സും മുഹ്‌സിന്‍ വെണ്ണക്കോട് ആശയരേഖയും അവതരിപ്പിച്ചു. സുബൈര്‍ കുട്ടശ്ശേരി സ്വാഗതവും മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.

 

Latest