Connect with us

Organisation

ആത്മഹത്യാ വര്‍ധനവ്: ബോധവത്കരണം വേണം - കേരള മുസ്‌ലിം ജമാഅത്ത്

ദൈവീക ചിന്തയുടെ അഭാവമാണ് ആത്മഹത്യകള്‍ പോലുള്ള പ്രവര്‍ത്തികള്‍കളുടെ മൂലകാരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.

Published

|

Last Updated

തിരുവനന്തപുരം | ദൈവീക ചിന്തയുടെ അഭാവമാണ് ആത്മഹത്യകള്‍ പോലുള്ള പ്രവര്‍ത്തികള്‍കളുടെ മൂലകാരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.

സ്‌കൂള്‍ കൂട്ടികള്‍ മുതല്‍ ഉന്നതവിദ്യാസമ്പന്നര്‍ക്കിടയില്‍ വരെ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണ്. പ്രതിസന്ധികളെ അതിജയിക്കാനും മനോധൈര്യം വര്‍ധിപ്പിക്കാനാവശ്യമായ വിഷയങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ ബോധവത്കരണം വേണമെന്നും കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എ സൈഫുദീന്‍ ഹാജി, അബ്ദുറഹ്മാന്‍ സഖാഫി, ഹൈദ്രോസ് ഹാജി, സിദ്ധീഖ് സഖാഫി, സിയാദ് കളിയിക്കാവിള, മുഹമ്മദ് ശെരീഫ് സഖാഫി പ്രസംഗിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും ജാബിര്‍ ഫാളിലി നന്ദിയും പറഞ്ഞു.