Connect with us

Kerala

കടലേറ്റത്തിനും വന്‍ തിരകള്‍ക്കും സാധ്യത; കേരള തീരത്ത് റെഡ് അലര്‍ട്ട്

തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കടലേറ്റത്തിനും വന്‍ തിരകള്‍ക്കും സാധ്യത മുനനിര്‍ത്തി കേരള തീരത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

നാളെ പുലര്‍ച്ചെ 2.30 മുതല്‍ മറ്റന്നാള്‍ രാത്രി വരെയാണ് ജാഗ്രതാ നിര്‍ദേശം. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്നുറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest