International
യുദ്ധ സാധ്യത: ലബനാനിൽ നിന്ന് കിട്ടിയ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി യു എസും ബ്രിട്ടനും
ചില എയർലൈനുകൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, ഫ്ലൈറ്റുകൾ ഇപ്പോഴും ലഭ്യമാണ്.
ലണ്ടൻ | ഇസ്റാഈൽ ആക്രമണ സാധ്യത നിലനിൽക്കെ, ലബനാനിൽ കഴിയുന്ന മുഴുവൻ പൗരന്മാരോടും കിട്ടിയ ടിക്കറ്റിന് നാട്ടിലേക്ക് മടങ്ങാൻ യു എസും ബ്രിട്ടനും നിർദേശം നൽകി. ചില എയർലൈനുകൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, ഫ്ലൈറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ഈ സാഹചര്യത്തിൽ ലഭ്യമായ ഏത് വിമാനവും പൗരന്മാർ ബുക്ക് ചെയ്യണമെന്ന് ഇരു രാജ്യങ്ങളും നിർദേശം നൽകിയതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് മറ്റു പല രാജ്യങ്ങളും ഇത്തരത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗസ്സയിൽ തുടങ്ങിയ ഇസ്റാഈൽ-ഹമാസ് യുദ്ധം മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി സൃഷ്ടിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇറാനിൽ വെച്ച് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയയെ ഇസ്റാഈൽ വധിച്ചതോടെ സാഹചര്യം കൂടുതൽ വഷളാവുകയായിരുന്നു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാവും കൊല്ലപ്പെട്ടിരുന്നു.