Kerala
റിട്ട. ജയില്‍ ഡി ഐ ജി ജോര്‍ജ് പി സി നിര്യാതനായി
പിണറായി വിജയന്‍ ആദ്യമായി എം എല്‍ എ ആയിരിക്കെ അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെടുമ്പോള്‍ ജയില്‍ സൂപ്രണ്ടായിരുന്നു
തിരുവല്ല | റിട്ട. ജയില്‍ ഡി ഐ ജി തിരുവല്ല അണ്ണവട്ടം പ്രാറ്റിടത്ത് പി സി ജോര്‍ജ്(94)നിര്യാതനായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി എം എല്‍ എ ആയിരിക്കെ അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെടുമ്പോള്‍ ജയില്‍ സൂപ്രണ്ടായിരുന്നു. 1956ല്‍ കോട്ടയം സബ് ജയില്‍ സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നിയമനം. 1959ല്‍ കോട്ടയം സബ് ജയില്‍ സംസ്ഥാനത്തെ ആദ്യ വനിതാ ജയിലായി പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിച്ചു. വിമോചന സമരത്തില്‍ പങ്കെടുത്ത് മിസ്സിസ് കെ എം മാത്യു ഉള്‍പ്പെടെ കോട്ടയത്തെ പ്രമുഖരുടെ ഭാര്യമാര്‍ ജയില്‍ വാസമനുഭവിക്കുന്നത് അക്കാലത്താണ്. കണ്ണൂരിലെ ദുര്‍ഗുണ പരിഹാര പാഠശാലയുടെയും ആദ്യ സൂപ്രണ്ട് ഇദ്ദേഹമായിരുന്നു.
തലശ്ശേരി പോലീസ് സ്റ്റേഷന്‍ അക്രമണ കേസില്‍ കെ അജിത ഉള്‍പ്പടെയുള്ള പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന അവസരത്തില്‍ അവിടെ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു. ജയില്‍ വകുപ്പിലെ ഏക ഡി ഐ ജി ആയിരിക്കവേ 1983ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.45ന് മല്ലപ്പള്ളി ആനിക്കാട് മാര്‍ ബസേലിയോസ് ഓര്‍ത്ത്ഡേക്സ് പള്ളി സെമ്ിത്തേരിയില്‍. ഭാര്യ: കോഴഞ്ചേരി കീഴ്ക്കര പെല്ലേലില്‍ മോളി. മക്കള്‍: സാബു ജോര്‍ജ് (ഹൂസ്റ്റണ്‍ യു എസ് എ) സാജി(തൃശൂര്‍) സന്തോഷ് ജോര്‍ജ് (മാങ്ങാനം) സുരേഷ് ജോര്‍ജ് (തിരുവല്ല) സോമി (മൈസൂര്‍) മരുമക്കള്‍ : ആലീസ് (ഹൂസ്റ്റണ്‍) പരേതനായ ടി എസ് ജോണ്‍സന്‍(ഇരിങ്ങാലക്കുട), ഡാര്‍ലി പനവേലില്‍, അഞ്ജലി (യു എസ് ) മഹേഷ് മാമ്മന്‍(മൈസൂര്‍) .