Connect with us

Kerala

നദികളില്‍ ജലനിരപ്പുയരുന്നു; ആശങ്കയോടെ ചെങ്ങന്നൂര്‍ നിവാസികള്‍

നിലവില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്

Published

|

Last Updated

ചെങ്ങന്നൂര്‍ | നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നത് ചെങ്ങന്നൂര്‍ നിവാസികളില്‍ കനത്ത ആശങ്കയുണ്ടാക്കുന്നു. പല ഭാഗങ്ങളിലും നദി കരകവിയുന്ന അവസ്ഥയുണ്ടെന്ന് ചെങ്ങന്നൂര്‍ നിവാസികള്‍ പറയുന്നു. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു മീറ്റര്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും വര്‍ധിച്ചത് ആശങ്ക വിതക്കുകയാണ്.

നിലവില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 12 കുടുംബങ്ങളിലെ 50 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നദികളുടെ സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയതോതില്‍ വെള്ളക്കയറ്റത്തിനു ശമനമുണ്ടായിരുന്നെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ ആറ്റില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമായിരിക്കുകയാണ്.