Connect with us

Editors Pick

നദികള്‍ ജീവന്റെ ആധാരം; മലിനമാകാതെ കാക്കാം

ഇന്ന് ലോക നദീ ദിനം. 'സുസ്ഥിരമായ ഭാവിയ്ക്ക് വേണ്ടിയുള്ള ജലപാതകള്‍' എന്നതാണ് 2024ലെ ലോക നദീ ദിനത്തിന്റെ തീം

Published

|

Last Updated

ഇന്ന് ലോക നദീ ദിനം. എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയാണ് ലോക നദീ ദിനമായി ആചരിക്കുന്നത്. നദികളുടെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അവയുടെ പങ്കിനെക്കുറിച്ചും അവബോധം വളര്‍ത്താനാണ് ദിനാചരണം.

‘സുസ്ഥിരമായ ഭാവിയ്ക്ക് വേണ്ടിയുള്ള ജലപാതകള്‍’ എന്നതാണ് 2024ലെ ലോക നദീ ദിനത്തിന്റെ തീം. ഭാവിതലമുറയ്ക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള നദികളെ സംരക്ഷിക്കേണ്ടതിന്റെയും പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇവിടെ എടുത്തുകാട്ടുന്നത്.

ഇന്നത്തെ കാലഘട്ടത്തില്‍, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം നദികള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. ജലസ്രോതസ്സുകളുടെ പ്രധാന്യത്തെ കുറിച്ച് വെളിച്ചം വീശാനും അവയെ മലിനമാക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനുമുള്ള അവസരമാണ് ലോക നദീ ദിനം.

നദികളുടെ കാര്യത്തില്‍ സമ്പന്നമാണ് ഇന്ത്യ. 400-ലധികം നദികളുള്ള നമ്മുടെ രാജ്യത്ത് എട്ട് നദീതട സംവിധാനങ്ങളുണ്ട്. എന്നാല്‍, ഇന്ത്യയിലെ നദികള്‍ പരിതാപകരമായ അവസ്ഥയിലാണ്. ജലാശയങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് അടിയന്തര ശ്രദ്ധ ആവശ്യമാണ്. അനിയന്ത്രിതമായ വ്യാവസായിക മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ എത്തുന്നത് കൈകാര്യം ചെയ്യുക എന്നതാണ് രാജ്യവ്യാപകമായി ജനങ്ങള്‍ സ്വീകരിക്കേണ്ട ആദ്യപടി. കൂടാതെ, ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളിലൊന്നായതിനാല്‍ മലിനീകരണവും നിയന്ത്രിക്കേണ്ടതുണ്ട്.

2005-ല്‍ മാര്‍ക്ക് ആഞ്ചലോ എന്ന അറിയപ്പെടുന്ന നദി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നാണ് ലോക നദീ ദിനാചരണത്തിന്റെ തുടക്കം. വാട്ടര്‍ ഫോര്‍ ലൈഫ് കാമ്പെയ്നിന്റെ ഭാഗമായി, ദുര്‍ബലമായ ജലാശയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം യു എന്നില്‍ ഉന്നയിച്ച ആശയമായിരുന്നു നദീ ദിനാചരണം്. ലോകപ്രശസ്ത നദീ സംരക്ഷണ പ്രവര്‍ത്തകനാണ് മാര്‍ക്ക് ആഞ്ചലോ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയില്‍ ആണ് അദ്ദേഹം ജനിച്ചത്.

 

---- facebook comment plugin here -----

Latest