Connect with us

Saudi Arabia

റിയാദ് എയറിന് ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; 2025 അവസാനത്തോടെ അരങ്ങേറ്റം കുറിക്കും

2030ല്‍ 100 അന്താരാഷ്ട്ര നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്

Published

|

Last Updated

ദമാം  | സഊദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറിന് വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി.ഗതാഗത സര്‍വ്വീസുകള്‍ക്കായുള്ള എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്,ഡിജിറ്റല്‍ നവീകരണം, പ്രീമിയം യാത്രക്കാരുടെ അനുഭവങ്ങള്‍, തന്ത്രപരമായ ആഗോള പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിമാന യാത്രയില്‍ പരിവര്‍ത്തനം വരുത്തുകയാണ് റിയാദ് എയര്‍ എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.

സഊദി അറേബ്യയുടെ തലസ്ഥാന നഗരിയെ കൂടുതല്‍ നഗരങ്ങളിലേക്കും ആഗോള കേന്ദ്രങ്ങളിലേക്കും ബന്ധിപ്പിക്കാന്‍ ലക്ഷ്യട്ടാണ് 2023 ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്,റിയാദിലെ കിംഗ് സല്‍മാന്‍ വിമാനത്താവളം ആസ്ഥാനമായാണ് റിയാദ് എയര്‍ പ്രവത്തിക്കുക,റിയാദ് എയര്‍ ഈ വര്‍ഷം അവസാനത്തോടെ പറന്നുയരുമെന്ന് ഫ്‌ലോറിഡയിലെ മിയാമിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് (എഫ്‌ഐഐ) ഇന്‍സ്റ്റിറ്റ്യൂട്ട് ഉച്ചകോടിയില്‍ ടോണി ഡഗ്ലസ് പറഞ്ഞു.

റിയാദ് എയറിന്റെ പരീക്ഷണ വിമാനം 2025 ജനുവരി 13 ന് സൗദി അറേബ്യയില്‍ എത്തിച്ചേരുകയും ജനുവരി 23 ന് റിയാദ്-കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്താംബൂളിലേക്ക് (ഫ്‌ലൈറ്റ് RXI5014) ആദ്യ പരീക്ഷണ പറക്കലും നടത്തിയിരുന്നു.2025 മുതല്‍ ലോകോത്തര യാത്രാനുഭവം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് റിയാദ് എയര്‍ നടത്തുക.

വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്താനും തുര്‍ക്കി, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ലോകമെമ്പാടുമുള്ള 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്സസ് ചെയ്യാനും സാധിക്കും .ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇന്റര്‍ലൈന്‍, കോഡ്ഷെയര്‍ സേവനങ്ങള്‍ ലക്ഷ്യമിട്ട് തുര്‍ക്കി വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി തന്ത്രപരമായ സഹകരണ ധാരണാപത്രത്തില്‍ റിയാദ് എയര്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നു,കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സുഗമമായ യാത്ര സാധ്യമാക്കുന്നതിനായി ഡെല്‍റ്റ എയര്‍ ലൈന്‍സ്,സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ വിമാന കമ്പനികളുമായി കണക്റ്റിവിറ്റി കരാറുകള്‍ എയര്‍ലൈന്‍ ഉറപ്പിച്ചിട്ടുണ്ട്.

സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി 2030 ഓടെ പ്രതിവര്‍ഷം 330 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുകയാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്

 

---- facebook comment plugin here -----

Latest