Saudi Arabia
ഈദ് അൽ ഫിത്വർ അവധിക്കുശേഷം റിയാദിൽ പുതുക്കിയ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
രാവിലെ 6 മണി മുതൽ പുലർച്ചെ 12 മണി വരെയായിരിക്കും റിയാദ് മെട്രോ ട്രെയിനിന്റെ പ്രവർത്തന സമയം.

റിയാദ് |ഈദ് അൽ ഫിത്വർ അവധിക്കുശേഷം തലസ്ഥാനമായ റിയാദിലെ പുതുക്കിയ പൊതുഗതാഗത സേവനങ്ങളുടെ പൊതുഗതാഗത സേവനങ്ങൾക്കുള്ള ഔദ്യോഗിക പ്രവർത്തന സമയം റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു.
രാവിലെ 6 മണി മുതൽ പുലർച്ചെ 12 മണി വരെയായിരിക്കും റിയാദ് മെട്രോ ട്രെയിനിന്റെ പ്രവർത്തന സമയം. റിയാദ് ബസുകൾ ആവശ്യാനുസരണം രാവിലെ 5 മുതൽ അർദ്ധരാത്രി വരെയുമാണ് സർവീസ് നടത്തുക. പുതിയ സമയ ക്രമം ഏപ്രിൽ 5 ശനിയാഴ്ച മുതൽ നിലവിൽ വരും. അന്വേഷണങ്ങൾക്ക് 19933 എന്ന നമ്പറിൽ ഉപഭോക്തൃ സേവനകേന്ദ്രവുമായി ബന്ധപ്പെടാമെന്നും റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അറിയിച്ചു.
---- facebook comment plugin here -----