ICF
റിയാദ് സെന്‍ട്രല്‍ ഐ സി എഫ് മീലാദ് കാമ്പയിന്‍ സമാപിച്ചു
വ്യത്യസ്ഥ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന മീലാദ് സമാപന സംഗമം ശൈഖ് അബ്ദുല്‍ റഷീദ് അല്‍ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ചു
റിയാദ് | ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ യൂനിറ്റ് സെക്ടര്‍ തലങ്ങളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന് വന്നിരുന്ന മീലാദ് കാമ്പയിന്‍ ‘ജല്‍സത്തുല്‍ മഹബ്ബ’ സംഗമത്തോടെ സമാപിച്ചു. വ്യത്യസ്ഥ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്ന മീലാദ് സമാപന സംഗമം ശൈഖ് അബ്ദുല്‍ റഷീദ് അല്‍ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ചു.
പ്രവാചക പ്രകീര്‍ത്തനം ലോകത്ത് സമാധനവും സ്‌നേഹവും പകരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം അഭിപ്രയപ്പെട്ടു. ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യത്തില്‍, പ്രവാചക സ്‌നേഹം പ്രചരിപ്പിക്കുന്നത് മൂലം ഐക്യവും സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കാന്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഐ സി എഫ് ദാഇ അബ്ദുല്ല സഖാഫി ഓങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രകീര്‍ത്തന സദസ്സിന് ബഷീര്‍ മിസ്ബാഹി, നുറുദ്ദീന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഐ സി എഫ് രിസാലത്തുല്‍ ഇസ് ലാം മദ്രസ്സയിലെ വിദ്യാര്‍ത്ഥികളുടെ മദ്ഹ് ഗാനാലാപനവും നടന്നു.
ഐ സി എഫ് ഗള്‍ഫ് തലത്തില്‍ സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്റ് 2021 ക്വിസ് പ്രോഗ്രാമിലെ സെന്‍ട്രല്‍ തല വിജയികള്‍ക്കുള്ള സമ്മാനവും ഹാദിയ നാലാം എഡിഷനില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പഠിതാക്കള്‍ക്കുള്ള സെന്‍ട്രല്‍ തല ഉപഹാരങ്ങളും ഐ സി എഫ് റിയാദ് സെന്റ്രല്‍ സൗദി റിട്ടേണ്‍ ഹെല്‍പ് ഡസ്‌ക് വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന പത്രവും സംഗമത്തില്‍ വെച്ച് നല്‍കി. സംഘടനാ മുഖപത്രമായ പ്രവാസി വായനയുടെ സെന്‍ട്രല്‍ തല ക്യാമ്പയിന്‍ ഉദ്ഘാടനവും സേവന പദ്ധതിയായ ഡ്രസ്സ് ബാങ്കിന്റെ ഔപചാരിക സമാരംഭവും നടന്നു.
ആക്റ്റിംഗ് പ്രസിഡന്റെ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ അദ്ധ്യക്ഷനായിരുന്നു നാഷണല്‍ വിദ്യാഭ്യാസ പ്രസിഡന്റ് അബ്ദുസ്സലാം വടകര, സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസ്സലാം പാമ്പുരിത്തി, ഇബ്രാഹീം കരീം, അബ്ദുല്‍ മജീദ് താനാളൂര്‍, ശമീര്‍ രണ്ടത്താണി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ സ്വാഗതവും, അഷ്‌റഫ് ഓച്ചിറ അവതാരകനുമായിരുന്നു.