Connect with us

Kerala

റിയാസ് മൗലവി കേസ്: വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷൻ  ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ടത് ഞെട്ടിക്കുന്നുവെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

Published

|

Last Updated

കൊച്ചി | റിയാസ് മൗലവി കേസില്‍ വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് സർക്കാർ വാദം. ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷൻ  ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ടത് ഞെട്ടിക്കുന്നുവെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

കൂടാതെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും അവയെ കോടതി അവഗണിച്ചതായും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ കോടതി കണ്ടെത്തിയെന്നും അപ്പീലില്‍ ആരോപിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest