Connect with us

riyas moulavi murder

റിയാസ് മൗലവി വധക്കേസ്: അന്തിമവാദം പത്തിന് പുനരാരംഭിക്കും

റിയാസ് മൗലവി വധക്കേസിൽ പ്രതിഭാഗം അഭിഭാഷകർ സാവകാശം ആവശ്യപ്പെട്ടതിനാൽ കേസിലെ ആമുഖം കോടതി കേട്ടശേഷം തുടർവാദത്തിന് വേണ്ടി ജൂലൈ 15ലേക്ക് മാറ്റിവെച്ചിരുന്നു.

Published

|

Last Updated

കാസർകോട് | പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ പുനരാരംഭിക്കും. കഴിഞ്ഞ മാസം മുതലാണ് അന്തിമവാദം ആരംഭിച്ചത്.
റിയാസ് മൗലവി വധക്കേസിൽ പ്രതിഭാഗം അഭിഭാഷകർ സാവകാശം ആവശ്യപ്പെട്ടതിനാൽ കേസിലെ ആമുഖം കോടതി കേട്ടശേഷം തുടർവാദത്തിന് വേണ്ടി ജൂലൈ 15ലേക്ക് മാറ്റിവെച്ചിരുന്നു. പിന്നീടാണ് ഈ മാസം പത്തിലേക്ക് മാറ്റിയത്.

അയ്യപ്പനഗറിലെ അജേഷ് (അപ്പു), കേളുഗുഡ്ഡെയിലെ നിതിൻ കുമാർ, അഖിലേഷ് (അജി) തുടങ്ങിയവരാണ് കേസിലെ പ്രതികൾ. നേരത്തേ മൂന്ന് പ്രതികളെയും നേരിട്ട് ഹാജരാക്കിയ ശേഷമാണ് വാദം തുടരുന്നത് മാറ്റിയത്.

2017 മാർച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതികളെ മൂന്ന് ദിവസത്തിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest