Connect with us

riyas maulavi murder case

റിയാസ് മൗലവി വധം: യു എ പി എ ചുമത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്

Published

|

Last Updated

കോഴിക്കോട് | റിയാസ് മൗലവി വധക്കേസില്‍ യു എ പി എ ചുമത്തിയില്ലെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി. യു എ പി എ നിയമത്തെ അനു കൂലിക്കു ന്നവരാണോ നിയമം ചുമത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു എ പി എ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണകോടതിക്ക് വിടുകയാണ് ചെയ്തത്. വിദ്വേഷം പരത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറസ്റ്റിലായ ശേഷം പ്രതികള്‍ ജാമ്യം ലഭിക്കാതെ ഏഴ് വര്‍ഷവും ഏഴ് ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം, റിയാസ് മൗലവി വധക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തുവന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.

 

 

Latest