Connect with us

DYFI

ഡിവൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം റിയാസ് ഒഴിയും; എ എ റഹീമിന് സാധ്യത

അടുത്തയാഴ്ച ചേരുന്ന ഡി വൈ എഫ് ഐ കേന്ദ കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും

Published

|

Last Updated

തിരുവനന്തപുരം |  ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സംസ്ഥാന ടൂറിസം- പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒഴിയുന്നു. ഡി വൈ എഫ് ഐ സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. ഡി വൈ എഫ് ഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളിലും ചില മാറ്റങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. എ എ റഹീം, ജെയ്ക്ക് സി തോമസ് എന്നിവര്‍ ദേശീയ സെന്ററിലേക്ക് മാറുമെന്നാണ് വിവരം.

അടുത്തയാഴ്ച ചേരുന്ന ഡി വൈ എഫ് ഐ കേന്ദ കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ലഭിക്കുന്ന സൂചന പ്രകാരം എ എ റഹീം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാകുമെന്നാണ് വിവരം.

 

 

---- facebook comment plugin here -----

Latest