Connect with us

Rsc

ഉസ്‌ബെകിസ്ഥാനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചു

ഇരുപത് രാഷ്ട്രങ്ങളില്‍ സംഘടനക്ക് സാന്നിധ്യമുണ്ട്.

Published

|

Last Updated

ഷാര്‍ജ | പ്രവാസി മലയാളികള്‍ക്കിടയില്‍ മുപ്പത് വര്‍ഷമായി വിദ്യഭ്യാസ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍ എസ് സി) ഉസ്‌ബെകിസ്ഥാന്‍ ഘടകം നിലവില്‍ വന്നു. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വിവിധ ഭൂഖണ്ഡങ്ങളിലായി ഇരുപത് രാഷ്ട്രങ്ങളില്‍ സംഘടനക്ക് സാന്നിധ്യമുണ്ട്.

ബുഖാറയില്‍ നടന്ന യൂത്ത് കണ്‍വീന്‍ സുഹൈല്‍ കമ്പില്‍ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ്യ ശാമില്‍ ഇര്‍ഫാനി ഘടക രൂപീകരണത്തിനും കമ്മിറ്റി പ്രഖ്യാപനത്തിനും നേതൃത്വം നല്‍കി.

ആര്‍ എസ് സി ഉസ്‌ബെകിസ്ഥാന്‍ നാഷനല്‍ ഭാരവാഹികള്‍: സയ്യിദ് ഖുറൈഷി ജീലാനി ലക്ഷദീപ് (ചെയര്‍മാന്‍), ഉമര്‍ഷാന്‍ നടുവന്നൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മുത്തലിബ് പുത്തൂര്‍ (എക്‌സിക്യൂട്ടീവ് സെക്രട്ടറി). സെക്രട്ടറിമാര്‍: മുഹമ്മദ് മിന്‍ഹാജ് കൊടുവള്ളി (ഓര്‍ഗനൈസേഷന്‍), അബ്ദുല്‍ ബാസിത് വെന്നിയൂര്‍ (മീഡിയ), മുഹമ്മദ് സഹല്‍ മാട്ടൂല്‍ (ഫിനാന്‍സ്), അന്‍വര്‍ഷാ കരുനാഗപ്പള്ളി (കലാലയം), മുബശിര്‍ ചെന്നാര (വിസ്ഡം).

 

Latest