rsc global summit
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് സമാപിച്ചു; പുതിയ സാരഥികളെ തിരഞ്ഞെടുത്തു
പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ സമാപന സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി പ്രഖ്യാപിച്ചു.
അബുദാബി | രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് അബൂദാബിയില്‍ സമാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കുടിയേറ്റത്തിന്റെ വിദ്യാഭ്യാസ, വികസന സാധ്യതകള്‍ പഠനവിധേയമാക്കി ഉപയോഗിക്കാന്‍ സര്‍ക്കാറുകള്‍ക്കും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിനും സാധിക്കേണ്ടതുണ്ടെന്ന് സമ്മിറ്റ് അഭിപ്രായപ്പെട്ടു. നൈപുണ്യമുള്ള യുവ വിഭവങ്ങളെ സാമൂഹിക വികസന മേഖലയില്‍ വിനിയോഗിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്
സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ്, ഐ സി എഫ് കുവൈത്ത് ജന.സെക്രട്ടറി അബ്ദുല്ല വടകര, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി സുഹൈറുദ്ദീന്‍ നൂറാനി, ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് ബസ്വീര്‍ സഖാഫി, ജന.സെക്രട്ടറി ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, അശ്റഫ് മന്ന, അബ്ദുല്‍ ലതീഫ് ഹാജി മാട്ടൂല്‍, അലി അക്ബര്‍, അബ്ദുല്‍ ഹകീം അണ്ടത്തോട്, അബ്ദുർറഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സിറാജ് മാട്ടില്‍, സകരിയ്യ ശാമില്‍ ഇര്‍ഫാനി, ഹബീബ് മാട്ടൂല്‍ സംസാരിച്ചു. 2024ലെ ഗ്ലോബല്‍ സമ്മിറ്റ് വേദിയായി സഊദി ഈസ്റ്റ് നാഷനലിനെ പ്രഖ്യാപിച്ചു.
യുവജന ദൗത്യം, സാമൂഹിക നവീകരണം, വിദ്യാഭ്യാസം, കുടിയേറ്റം, കേരള വികസനം, രാഷ്ട്രീയം, സന്നദ്ധ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ പഠനങ്ങളും ചര്‍ച്ചകളും നടന്നു. 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആര്‍ എസ് സി അംഗത്വ, പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചത്. 12 രാജ്യങ്ങളില്‍നിന്ന് 150 പ്രതിനിധികള്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികള്‍: സകരിയ ശാമില്‍ ഇര്‍ഫാനി (ചെയര്‍.), ഹബീബ് മാട്ടൂല്‍ (ജന. സെക്ര.), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (എക്‌സി. സെക്ര.) ക്ലസ്റ്റര്‍ ഫസ്റ്റ് പ്രൈം സെക്രട്ടറിമാര്‍: നിശാദ് അഹ്‌സി, ഉമറലി കോട്ടക്കല്‍ (ഓര്‍ഗനൈസേഷന്‍), നൗഫല്‍ കുളത്തൂര്‍, സജ്ജാദ് മീഞ്ചന്ത (ഫിനാന്‍സ്), ഹമീദ് സഖാഫി പുല്ലാര, സ്വാദിഖ് ചാലിയാര്‍ (മീഡിയ), സലീം പട്ടുവം, മുസ്തഫ കൂടല്ലൂര്‍ (കലാലയം), കബീര്‍ ചേളാരി, ശമീര്‍ പി ടി (വിസ്ഡം), അന്‍സാര്‍ കൊട്ടുകാട്, നൗഫല്‍ എറണാകുളം.