Connect with us

Ongoing News

രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി വെസ്റ്റ് നോട്ടെക് എക്‌സ്‌പോ; ടീം ജിദ്ദ സിറ്റി ഒന്നാമത്

Published

|

Last Updated

യാമ്പു | വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠന വിധേയമാക്കുന്നതിനുമായി പ്രൊഫഷണലുകളെ പങ്കെടുപ്പിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം നോട്ടെക് എന്ന പേരില്‍ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിച്ചു.

യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നോട്ടെക് ആഷിഖ് സഖാഫി പൊന്മളയുടെ അധ്യക്ഷതയില്‍ ഐ സി എഫ് യാമ്പു സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അനീസ് യു ബിവണ്ടിവാല (ബോംബെ) മുഖ്യാതിഥിയായിരുന്നു. സമീര്‍ മാസ്റ്റര്‍, ഗഫൂര്‍ ചെറുകുന്ന്, സല്‍മാന്‍ വെങ്ങളം, ത്വല്‍ഹത്ത് കൊളത്തറ, ശിഹാബ് കുറുകത്താണി, റാഷിദ് മാട്ടൂല്‍ സംബന്ധിച്ചു.

ഉച്ചക്ക് രണ്ടിന് രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി വെസ്റ്റ് നാഷണല്‍ ഏര്‍പ്പെടുത്തിയ നോട്ടെക് അവാര്‍ഡ് വിതരണത്തിന് സാദിഖ് ചാലിയാര്‍ നേതൃത്വം നല്‍കി. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷണല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്ന മത്സരങ്ങള്‍ ആസ്വാദനങ്ങള്‍ എന്നിവ നടന്നു. കരിയര്‍ എക്‌സ്‌പോ, വിവിധ പവലിയനുകള്‍, ജോബ് ഫെയര്‍, മെഡിക്കല്‍ ചെക്കിംഗ് ജൂനിയര്‍, സെക്കന്‍ഡറി സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി ദി ബ്രൈന്‍, സയന്‍സ് ക്വിസ്, ടെക്‌നിക്കല്‍ ക്വിസ്, ഈ പോസ്റ്റര്‍, കരിയര്‍ ഗൈഡന്‍സ്, സ്പോട്ട് ക്രാഫ്റ്റിംഗ്, സെമിനാ, ലെജന്തരി, വ്‌ളോഗ്, കരിയര്‍ പോയിന്റ്, ഷീക്രാഫ്റ്റ് തുടങ്ങിയ മത്സര ഇനങ്ങള്‍ നടത്തി.

വൈകിട്ട് നടന്ന സമാപന സെഷന്‍ വെസ്റ്റ് നാഷണല്‍ ചെയര്‍മാന്‍ ആഷിഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ഇന്ത്യ ഫിനാന്‍സ് സെക്രട്ടറിയും മര്‍കസ് ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടറുമായ സുഹൈറുദ്ധീന്‍ നൂറാനി ഉദ്ഘാടനം ചെയ്തു. സുജീര്‍ പുത്തന്‍പള്ളി വിജയികളെ പ്രഖ്യാപിച്ചു. ടീം ജിദ്ദ സിറ്റി ഒന്നാം സ്ഥാനവും ജിദ്ദ നോര്‍ത്ത് രണ്ടും മക്ക മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ശങ്കര്‍ ഇളങ്കൂര്‍ (ഒ ഐ സി സി), ഷാജി കാപ്പില്‍ (അല്‍ മനാര്‍ സ്‌കൂള്‍), നാസര്‍ മാനു (കെ എം സി സി), മുഹമ്മദ് സഖാഫി (ഐ സി എഫ്), അനീസുദ്ധീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), ഗഫൂര്‍ വഴക്കാട് (മര്‍കസ്), അഷ്‌കര്‍ വണ്ടൂര്‍, സിദ്ധീഖുല്‍ അക്ബര്‍, യാസര്‍ അറഫാത്, ഖലീല്‍ കൊളപ്പുറം, ഫൈസല്‍ വാഴക്കാട്, നൗഫല്‍ എറണാകുളം, ബഷീര്‍ തൃപ്രയാര്‍, മന്‍സൂര്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ മയ്യില്‍ സ്വാഗതവും ശരീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.

 

Latest