Organisation
രിസാല സ്റ്റഡി സര്‍ട്ടിക്കിള്‍: ദമാം സെന്‍ട്രല്‍ ഖുര്‍ആന്‍ പഠനവും പാരായണ മത്സരവും സംഘടിപ്പിക്കുന്നു
ദമാം | പരിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ പഠനത്തെയും, പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തുന്ന തര്‍തീല്‍ അഞ്ചാം എഡിഷന്റെ ഭാഗമായി ദമാം സെന്‍ട്രല്‍ തല മത്സരങ്ങള്‍ ഏപ്രില്‍ 22 ന് നടക്കും. യൂണിറ്റ് തലം മുതല്‍ നാഷനല്‍ തലം വരെയാണ് തര്‍തീല്‍ മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ക്ക് പുറമെ പഠനത്തിനും ഖുര്‍ആന്‍ പാരായണ പരിശീലനത്തിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തിലാണ് ഈ വര്‍ഷത്തെ തര്‍തീല്‍ അഞ്ചാം എഡിഷന്‍ സംവിധാനിച്ചിട്ടുള്ളത്. കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ക്വിസ്, റിഹാബുല്‍ ഖുര്‍ആന്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കുക
മത്സരത്തില്‍ പങ്കെടുക്കാന്‍ https://bit.ly/thartheel എന്ന പോര്‍ട്ടല്‍ വഴിയോ, ക്യൂ ആര്‍ കോഡ് വഴിയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
+966 53 847 5136, +966 56 823 5537, +966 50 604 9371 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.