Organisation
രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് 'നോട്ടെക്ക് എക്‌സ്‌പോ'; റിയാദ് സിറ്റി ചാമ്പ്യന്മാര്‍
ജുബൈല്‍ | നവ സംരംഭകരെയും പുതിയ ലോകത്തിന്റെ സാങ്കേതികതയേയും പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിവരുന്ന വിവര ശാസ്ത്ര സാങ്കേതികവിദ്യയുടെ മേളയായ നോളജ് ആന്‍ഡ് ടെക്‌നോളേജി എക്‌സ്‌പോ 2022 സഊദി ഈസ്റ്റ് നാഷനല്‍ മത്സരങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ സമാപിച്ചു. രിസാല സ്റ്റഡി സര്‍ക്കിളിന്റെ വിസ്ഡം വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന സംഗമത്തില്‍ സഊദി ഈസ്റ്റ് പരിധിയിലെ എട്ട് സെന്‍ട്രലുകളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികളും യുവാക്കളുമാണ് നാഷനല്‍തല മത്സരത്തില്‍ മാറ്റുരച്ചത്.
ആധുനിക ടെക്‌നോളജികളുടെ അനന്ത സാധ്യതകളെ വിളിച്ചോതുന്ന എക്‌സ്‌പോ പവലിയന്‍, വിവര സാങ്കേതിക രംഗത്തെ പുതിയ പ്രവണതകളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന പ്രഗത്ഭരുടെ കെ-ടോക്‌സുകള്‍, സൗജന്യ മെഡിക്കല്‍ ചെക്കപ്പ്, പ്രമുഖ കമ്പനികളുടെ പ്രദര്‍ശന സ്റ്റാളുകള്‍ തുടങ്ങിയ നിരവധി പരിപാടികളോടെയായിരുന്നു നോട്ടെക്ക് നടന്നത്.
ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ കരിയര്‍ പോയിന്റ്, സയന്‍സ് ക്വിസ്, ദി ബ്രെയിന്‍, ദി പയനീര്‍, ആപ്പ്, കൊണ്ടസ്റ്റ് സ്‌പോട്ട് ക്രാഫ്റ്റ്, ക്യൂ കാര്‍ഡ്, സെമിന, ദി ലെജന്‍ഡറി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. റിയാദ് സിറ്റി, റിയാദ് നോര്‍ത്ത്, ദമാം എന്നീ സെന്‍ട്രലുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. പ്രഥമ നോട്ടെക്ക് അവാര്‍ഡിന് ഡോ: ജോയ് ദാസ് അര്‍ഹനായി. സമുദ്ര ഗവേഷണ രംഗത്തെ സ്തുത്യര്‍ഹമായ സംഭാവനകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അലി (പ്രിന്‍സിപ്പല്‍ ഐ ഐ എസ്ജെ), റഹ്‌മാന്‍ ആലം സിദ്ധിഖ്, കമറുദ്ദീന്‍, ജയന്‍ തച്ചമ്പാറ, നൂഹ് പാപ്പിനിശ്ശേരി, സഫയര്‍ മുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
വിജയികള്‍ക്ക് ഗല്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി സമ്മാനദാനം നടത്തി, ചടങ്ങില്‍ സിറാജ് മാട്ടില്‍, നൗഫല്‍ ചിറയില്‍, അന്‍സാര്‍ കൊട്ടുകാട് കബീര്‍ ചേളാരി, ജലീല്‍ കൊടുവള്ളി തുടങ്ങിയവര്‍ സമാപന സെഷനില്‍ സംബന്ധിച്ചു.