Connect with us

National

ബിഹാറില്‍ ആര്‍ ജെ ഡി മന്ത്രി രാജിവെച്ചു

മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചു.

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ ആര്‍ ജെ ഡി- ജെ ഡി യു- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറില്‍ ആദ്യരാജി. ആര്‍ ജെ ഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തിക് കുമാര്‍ രാജിവെച്ചു. 2014ലെ തട്ടിക്കൊണ്ടുപോകല്‍ കേസുമായുള്ള കാര്‍ത്തികിന്റെ ബന്ധം ചര്‍ച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് രാജി.

മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചു. ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് രൂപവത്കരിച്ച സഖ്യസര്‍ക്കാറിലാണ് കാര്‍ത്തിക് കുമാര്‍ മന്ത്രിയായി അധികാരമേറ്റത്. കാര്‍ത്തിക്കിനെ മന്ത്രിയാക്കിയത് ബി ജെ പി ആയുധമാക്കിയിരുന്നു.

Latest