National
ബിഹാറിലെ പ്രതിഷേധം സ്വാഭാവികമെന്ന് ആര്‍ ജെ ഡി; സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും
ബീഹാറില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍ ജെ ഡിയാണെന്ന ബി ജെ പിയുടെ ആരോപണങ്ങള്‍ ആര്‍ ജെ ഡി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അലോക് കുമാര്‍ മേത്ത നിഷേധിച്ചു.
പാട്‌ന | അഗ്നിപഥ് പദ്ധതിക്കെതിരായ ബിഹാറിലെ പ്രതിഷേധം ആസൂത്രിതമല്ലെന്ന് ആര്‍ ജെ ഡി. യുവാക്കളുടെ പ്രതിഷേധം സ്വാഭാവികമാണ്. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആര്‍ ജെ ഡി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അലോക് കുമാര്‍ മേത്ത പറഞ്ഞു. ബീഹാറില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍ ജെ ഡിയാണെന്ന ബി ജെ പിയുടെ ആരോപണങ്ങള്‍ അലോക് കുമാര്‍ മേത്ത നിഷേധിച്ചു. ജനസംഖ്യയുടെ 60 ശതമാനവും യുവാക്കള്‍ ഉള്ള സംസ്ഥാനമാണ് ബീഹാര്‍. അവരുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ടു തന്നെ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.
ബി ജെ പി നേതാക്കളുടെ വീടിനു നേരെ ആക്രമണം ഉണ്ടായതും സ്വാഭാവികമാണ്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആര്‍ ജെ ഡിക്ക് താത്പര്യമില്ലെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ആര്‍ ജെ ഡി സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അലോക് മേത്ത കൂട്ടിച്ചേര്‍ത്തു.