Connect with us

Kerala

സത്യഭാമക്കും യൂട്യൂബ് ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍

ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്.

Published

|

Last Updated

തിരുവനന്തപുരം |  അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍. സത്യഭാമക്ക് പുറമെ യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. പരാതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവര്‍ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങള്‍ക്ക് പിന്നില്‍ അത്തരം ലോബികളാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

 

Latest