Kerala
ആലുവയില്‍ വാഹനാപകടം; പിക്കപ്പ് ലോറിയിലുണ്ടായിരുന്ന മുട്ടകള്‍ റോഡില്‍ പൊട്ടിയൊലിച്ചു
മുട്ടകള്‍ പൊട്ടി റോഡില്‍ പരന്നൊഴുകിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം താറുമാറായി.
കൊച്ചി | ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിയില്‍ സ്വകാര്യ ബസ് ഇടിച്ചു. നിയന്ത്രണം വിട്ട ലോറി അടുത്തുള്ള വര്‍ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകള്‍ റോഡില്‍ പൊട്ടിയൊലിച്ചു.
ആലുവ-പെരുമ്പാവൂര്‍ റോഡിലാണ് അപകടമുണ്ടായത്. റോഡിലാകെ മുട്ട പൊട്ടി പരന്നൊഴുകിയതിനാല്‍ മണിക്കൂറുകളോളം ഗതാഗതം താറുമാറായി. അഗ്‌നിശമന സേനയെത്തി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്.
ക്രിസ്മസ് വിപണി കണക്കാക്കി വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ടയുമായി വന്ന പിക്കപ്പ് ലോറിയുടെ പിറകില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
---- facebook comment plugin here -----