Connect with us

Idukki

തൊടുപുഴയിലെ വാഹനാപകടം: പരുക്കേറ്റ യുവാക്കള്‍ മരിച്ചു

പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന്‍ ആല്‍ബര്‍ട്ട് (19), കരിങ്കുന്നം വടക്കമുറി കൊച്ചു പൂതക്കാട്ട് പരേതനായ ജോബിയുടെ മകന്‍ എബിന്‍ ജോബി (19) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൊടുപുഴ | കരിങ്കുന്നം പുത്തന്‍ പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ രണ്ട് യുവാക്കള്‍ മരിച്ചു.

പൊന്നന്താനം തടത്തില്‍ സന്തോഷിന്റെ മകന്‍ ആല്‍ബര്‍ട്ട് (19), കരിങ്കുന്നം വടക്കമുറി കൊച്ചു പൂതക്കാട്ട് പരേതനായ ജോബിയുടെ മകന്‍ എബിന്‍ ജോബി (19) എന്നിവരാണ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ആല്‍ബര്‍ട്ട് ഇന്നലെ രാത്രിയും ജോബി ഇന്ന് രാവിലെയുമാണ് മരിച്ചത്.