National
പൂനെ നാസിക് ദേശീയ പാതയില്‍ വാഹനാപകടം; 9 മരണം, മൂന്ന് പേരുടെ നില ഗുരുതരം
വാനിലുണ്ടായിരുന്നവരാണ് മരിച്ചത്.
പൂനെ | പൂനെ നാസിക് നാഷണല്‍ ഹൈവേയില്‍ വാഹനാപകടം. ഒമ്പത് പേര്‍ മരിച്ചു.മൂന്ന് പേരുടെ നില ഗുരുതരം.മിനി വാനിന് പിന്നില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
വാനിലുണ്ടായിരുന്ന നാല് സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കുന്നത്.
---- facebook comment plugin here -----